യു എ ഇ: 2024 ഫെബ്രുവരി മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കൂടും

featured GCC News

2024 ഫെബ്രുവരി മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 ജനുവരി 31-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ വില 2024 ജനുവരി മാസത്തെ അപേക്ഷിച്ച് കൂടുന്നതാണ്. ഡീസൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ഫെബ്രുവരി മാസത്തെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 2.88 ദിർഹം. (2024 ജനുവരി മാസത്തിൽ ലിറ്ററിന് 2.82 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.76 ദിർഹം. (2024 ജനുവരി മാസത്തിൽ ലിറ്ററിന് 2.71 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.69 ദിർഹം. (2024 ജനുവരി മാസത്തിൽ ലിറ്ററിന് 2.64 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 2.99 ദിർഹം. (2024 ജനുവരി മാസത്തിൽ ലിറ്ററിന് 3 ദിർഹം ആയിരുന്നു)

ഈ പുതുക്കിയ ഇന്ധന വില 2024 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.