ഖത്തർ: ഫെബ്രുവരി 2-ന് ദോഹ മെട്രോ സേവനങ്ങൾ നേരത്തെ ആരംഭിക്കും

GCC News

2024 ഫെബ്രുവരി 2, വെള്ളിയാഴ്ച ദോഹ മെട്രോയുടെ സേവനങ്ങൾ നേരത്തെ ആരംഭിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു. 2024 ജനുവരി 31-നാണ് മെട്രോ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫെബ്രുവരി 2-ന് രാവിലെ 10 മണിമുതൽ ദോഹ മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതാണ്. ഏഷ്യൻ കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ വെള്ളിയാഴ്ച മെട്രോ സേവനങ്ങൾ നേരത്തെ ആരംഭിക്കുന്നത്.