ദുബായ്: വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA

featured UAE

എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് കൊണ്ടാണ് ഈ തീരുമാനം.

ബസ് യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമാർന്ന യാത്രാ സേവനങ്ങൾ നൽകുന്നതിനൊപ്പം യാത്രാ സമയം കുറയ്ക്കുന്നതിനും റിട്ട ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന ബസ് റൂട്ടുകൾ റിട്ട പുനർനാമകരണം ചെയ്യുന്നതാണ്:

  • റൂട്ട് 11B – ഇത് റൂട്ട് 11 എന്ന് പേര് മാറ്റുന്നതാണ്.
  • റൂട്ട് 16A – റൂട്ട് 16 എന്ന് പേര് മാറ്റുന്നതും പുനഃക്രമീകരിക്കുന്നതുമാണ്.
  • റൂട്ട് 16B – റൂട്ട് 25 എന്ന് പേര് മാറ്റുന്നതും പുനഃക്രമീകരിക്കുന്നതുമാണ്.

മറ്റു മാറ്റങ്ങൾ:

  • റൂട്ട് 16 അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്ന് അൽ അവീറിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
  • റൂട്ട് 25 ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് അൽ റാഷിദിയയിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
  • ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ ഗർഹൌദ് മേഖല എന്നിവയെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ റൂട്ട് F62 പുനഃക്രമീകരിക്കുന്നതാണ്.
  • റൂട്ട് C04 മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി വരെ നീട്ടുന്നതാണ്.
  • റൂട്ട് 103, റൂട്ട് 106 എന്നിവ പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള (നോൺ-സ്റ്റോപ്പ്) സർവീസ് നടത്തുന്നതാണ്.
  • E303 അൽ ഇത്തിഹാദ് സ്ട്രീറ്റിലൂടെ ഷാർജയിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
  • 16A, 16B, 64A എന്നീ റൂട്ടുകൾ നിർത്തലാക്കും.
  • 5, 7, 62, 81, 110, C04, C09, E306, E307A, F12, F15, F26, SH1 എന്നീ റൂട്ടുകളുടെ യാത്ര സമയം കൂടുതൽ മെച്ചപ്പെട്ടതാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.