യു എ ഇയിൽ 210 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊറോണാ വൈറസ് ബാധിച്ചവരുടെ എണ്ണം 1,024 ആയി. 35 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്ന് യാത്രചെയ്തു വന്നവരും, മുൻപ് രോഗം ബാധിച്ചവരുമായി ഇടപഴകിയവരുമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. രോഗബാധ സംശയിച്ച പലരും ക്വാറന്റീൻ നിർദ്ദേശം പൂർണ്ണമായി പാലിക്കാത്തതും രോഗം പടരുന്നതിനിടയാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.