ലൂവ്രെ അബുദാബിയും, ഒമാൻ നാഷണൽ മ്യൂസിയവും സാംസ്കാരിക കൈമാറ്റം തുടരുന്നു

featured GCC News

ലൂവ്രെ അബുദാബിയുടെ ശേഖരത്തിൽ നിന്നുള്ള രണ്ട് വസ്തുക്കൾ നാഷണൽ മ്യൂസിയത്തിൽ ഒരു വർഷത്തേക്ക് പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഒരു കരാറിൽ ലൂവ്രെ അബുദാബിയും ഒമാൻ നാഷണൽ മ്യൂസിയവും ഒപ്പുവച്ചു.

ഇസ്ലാമിക കലയും ആധുനിക അമൂർത്തതയും സംബന്ധിച്ച് മ്യൂസിയം സന്ദർശകർക്ക് ഉൾക്കാഴ്ച നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ സാംസ്കാരിക വിനിമയം. ഈ കരാറിന്റെ ഭാഗമായി ഒമാൻ നാഷണൽ മ്യൂസിയത്തിൽ ‘ബൗൾ വിത്ത് എ ടു കളർ ഇൻസ്ക്രിപ്ഷൻ’, ‘ഹോമേജ് ടു ദി സ്ക്വയർ’ എന്നീ വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്.

ഇതിൽ ‘ബൗൾ വിത്ത് എ ടു കളർ ഇൻസ്ക്രിപ്ഷൻ’ എന്നത് അറബിക് കാലിഗ്രഫിയുടെ സൗന്ദര്യം പൂർണ്ണമായും ഉൾകൊള്ളുന്നു.

Source: Oman News Agency.

സമനിദ് രാജവംശത്തിന്റെ (10 – 11 നൂറ്റാണ്ടുകൾ) കാലത്തോളം പഴക്കമുള്ള ‘ബൗൾ വിത്ത് എ ടു കളർ ഇൻസ്ക്രിപ്ഷൻ’ ‘സ്‌പെളൻഡേർസ് ഓഫ് ഇസ്ലാം’ ഗാലറിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌.

ആധുനിക അമൂർത്ത കലയുടെ ഒരു പ്രതിഫലനമാണ് ‘ഹോമേജ് ടു ദി സ്ക്വയർ’.

Source: Oman News Agency.

‘ഹോമേജ് ടു ദി സ്ക്വയർ’ ‘ഒമാൻ ആൻഡ് ദി വേൾഡ്’ ഗാലറിയിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്‌.

ഇതിന് പകരമായി നാഷണൽ മ്യൂസിയത്തിൽ നിന്നുള്ള ഒരു ഒമാനി കഠാര (1800 – 1900 അൽ ബുസൈദി രാജവംശം), മനോഹരമായി രൂപകൽപന ചെയ്തിട്ടുള്ള ഒരു മഷിക്കുപ്പി, ചിപ്പിയുടെ രൂപത്തിലുള്ള ഒരു ധൂപ പാത്രം(12 – 14 നൂറ്റാണ്ട്) തുടങ്ങിയ വസ്തുക്കൾ ലൂവ്രെ അബുദാബി മ്യൂസിയത്തിലേക്ക് പ്രദർശനത്തിനായി കൈമാറുന്നതാണ്.