ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

GCC News

2024-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2024 ജൂൺ 13-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

RTA നൽകുന്ന സേവനങ്ങളായ മെട്രോ, ട്രാം, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ കിഫാഫ് എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

മെട്രോ സമയങ്ങൾ

റെഡ് ലൈൻ

  • ജൂൺ 14, 15 ദിനങ്ങളിൽ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ജൂൺ 16, ഞായറാഴ്‌ച – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
  • ജൂൺ 17, തിങ്കളാഴ്ച മുതൽ ജൂൺ 21 വരെ – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.

ഗ്രീൻ ലൈൻ

  • ജൂൺ 14, 15 ദിനങ്ങളിൽ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ജൂൺ 16, ഞായറാഴ്‌ച – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.
  • ജൂൺ 17, തിങ്കളാഴ്ച മുതൽ ജൂൺ 21 വരെ – രാവിലെ 8 മുതൽ രാത്രി 1 മണി വരെ.

ട്രാം സമയങ്ങൾ

  • ജൂൺ 14, 15, ജൂൺ 17, 18 തീയതികളിൽ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • ജൂൺ 16, ഞായറാഴ്‌ച – രാവിലെ 9 മുതൽ രാത്രി 1 മണി വരെ.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.