ഒമാൻ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള എസ് എം എസ്, വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പോസ്റ്റ് മുന്നറിയിപ്പ്

featured GCC News

ഒമാൻ പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ എന്ന രൂപത്തിൽ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം തട്ടിപ്പ് ലക്ഷ്യമിട്ടുള്ള എസ് എം എസ്, വാട്സാപ്പ് സന്ദേശങ്ങൾ ദിനപ്രതി കൂടിവരുന്നതായി ഒമാൻ പോസ്റ്റ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നതിന് പിറകിൽ ഒരു സംഘം പ്രവർത്തിച്ച് വരുന്നതായും, പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വിവിധ സേവനങ്ങൾക്കായി പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഇത്തരം സന്ദേശങ്ങൾ ഒമാൻ പോസ്റ്റ് അയക്കുന്നതല്ലെന്നും, ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ വരുന്നതെന്ന് ഒമാൻ പോസ്റ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.