അബുദാബി കിരീടാവകാശി H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം ഇന്ന് (2024 സെപ്റ്റംബർ 8, ഞായറാഴ്ച) ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തും. മറ്റു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരുമായും അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തുന്നതാണ്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നതാണ്. പ്രധാനപ്പെട്ട സാമ്പത്തിക മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകൾ ഈ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്നതാണ്.
മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ബിസിനസ് മേഖലയിലെ പ്രമുഖർ എന്നിവർ ഉൾപ്പെടുന്ന ഒരു പ്രതിനിധിസംഘം സന്ദർശനവേളയിൽ അബുദാബി കിരീടാവകാശിയെ അനുഗമിക്കുന്നതാണ്.
Cover Image: WAM.