ഒമ്പതാമത് റീഡിങ് ബോക്സ് 2024 ഒക്ടോബർ 9-ന് ആരംഭിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഒക്ടോബർ 9-ന് ആരംഭിക്കുന്ന ഒമ്പതാമത് റീഡിങ് ബോക്സ് ഒക്ടോബർ 18 വരെ നീണ്ട് നിൽക്കും. സിറ്റി സെന്റർ മിർദിഫിൽ വെച്ചാണ് റീഡിങ് ബോക്സ് സംഘടിപ്പിക്കുന്നത്.
കുട്ടികളിലും, മുതിർന്നവരിലും ബൗദ്ധിക വികാസം വളർത്തുന്നതിനും, വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും, അവരെ പുസ്തകങ്ങളുടെ ലോകത്തേക്ക് ആനയിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദുബായ് കൾച്ചർ റീഡിങ് ബോക്സ് സംഘടിപ്പിക്കുന്നത്. നാഷണൽ ലിറ്ററസി സ്ട്രാറ്റജി 2016–2026-ന്റെ ഭാഗമായാണ് ഇത്.