യു എ ഇ: 2024 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില കുറയും

GCC News

2024 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2024 നവംബർ 30-നാണ് കമ്മിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം പെട്രോൾ വിലയിൽ 2024 നവംബർ മാസത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസൽ വിലയിൽ നേരിയ വർദ്ധനവുണ്ട്.

2024 ഡിസംബർ മാസത്തിലെ യു എ ഇയിലെ ഇന്ധന വില:

  • സൂപ്പർ 98 – ലിറ്ററിന് 2.61 ദിർഹം. (2024 നവംബർ മാസത്തിൽ ലിറ്ററിന് 2.74 ദിർഹം ആയിരുന്നു)
  • സ്പെഷ്യൽ 95 – ലിറ്ററിന് 2.50 ദിർഹം. (2024 നവംബർ മാസത്തിൽ ലിറ്ററിന് 2.63 ദിർഹം ആയിരുന്നു)
  • ഇ-പ്ലസ് 91 – ലിറ്ററിന് 2.43 ദിർഹം. (2024 നവംബർ മാസത്തിൽ ലിറ്ററിന് 2.55 ദിർഹം ആയിരുന്നു)
  • ഡീസൽ – ലിറ്ററിന് 2.68 ദിർഹം. (2024 നവംബർ മാസത്തിൽ ലിറ്ററിന് 2.67 ദിർഹം ആയിരുന്നു)

ഈ പുതുക്കിയ ഇന്ധന വില 2024 ഡിസംബർ 1 മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്.