അൽ ഖുറം നാച്ചുറൽ പാർക്ക് 2024 ഡിസംബർ 5, വ്യാഴാഴ്ച മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
تنويه: إغلاق #متنزه_القرم_الطبيعي مؤقتاً #بلدية_مسقط #مسقط_مستدامة_مزدهرة#مسقط_بكم_أجمل pic.twitter.com/XfuspbwXhy
— بلدية مسقط (@M_Municipality) December 4, 2024
മസ്കറ്റ് നൈറ്റ്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾക്കായുള്ള അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണ് ഈ പാർക്ക് അടച്ചിടുന്നത്. അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുന്ന ഈ പാർക്കിലേക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2024 ഡിസംബർ 23-ന് ആരംഭിക്കുന്നതാണ്.
ഒന്നിലധികം വേദികളായിലായി സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനുള്ള നിരവധി അവസരങ്ങൾ ഒരുക്കുന്നതാണ്.
2024 ഡിസംബർ 23 മുതൽ 2025 ജനുവരി 21 വരെയാണ് ഇത്തവണത്തെ ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്. ഈ മേളയിൽ എഴുനൂറിൽപ്പരം ചെറുകിട, ഇടത്തരം സംരംഭകർ പങ്കെടുക്കുന്നതാണ്.