അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു

featured GCC News

അബുദാബിയിലെ വിവിധ ഇടങ്ങളിലായി നടന്ന് വന്നിരുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സമാപിച്ചു. 2023 ഡിസംബർ 31-നാണ് ഈ മേള സമാപിച്ചത്.

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ചാണ് സംഘടിപ്പിച്ചത്. ഇതിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ അൽ ദഫ്‌റയിലും (2023 നവംബർ 22 മുതൽ 26 വരെ), അൽ ഐനിലും (2023 നവംബർ 29 മുതൽ ഡിസംബർ 3 വരെ) വെച്ച് സംഘടിപ്പിച്ചിരുന്നു.

ഏഴാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ മൂന്നാം ഘട്ടം 2023 ഡിസംബർ 8 മുതൽ 2023 ഡിസംബർ 31 വരെ അബുദാബി കോർണിഷിൽ വെച്ച് അരങ്ങേറി. മൂന്ന് ഘട്ടങ്ങളിലുമായി രണ്ടര ലക്ഷത്തിലധികം സന്ദർശകരാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ വേദിയിലെത്തിയത്.

ചില്ലറ വില്പന മേഖലയിൽ നിന്നുള്ള നൂറ് കണക്കിന് പ്രാദേശിക, അന്താരാഷ്ട്ര വ്യാപാരികൾ ഈ മേളയിൽ പങ്കെടുത്തു.