സൗദി അറേബ്യ: ജനുവരി 15 മുതൽ വാടകതുക കൈമാറുന്നതിനായി ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നു

featured GCC News

രാജ്യത്ത് 2024 ജനുവരി 15 മുതൽ വീട്ടുവാടക സംബന്ധിച്ച പണമിടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി അറിയിച്ചു. 2024 ജനുവരി 3-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ജനുവരി 15 മുതൽ ഇത്തരം പണമിടപാടുകൾ ‘Ejar’ സംവിധാനത്തിലുള്ള ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ നടത്തേണ്ടതാണ്. ‘Mada’, ‘SADAD’ എന്നീ ഡിജിറ്റൽ പേയ്മെന്റ് ചാനലുകൾക്കാണ് ‘Ejar’ ഇതിനായി അംഗീകാരം നൽകിയിരിക്കുന്നത്.

എല്ലാ പുതിയ റെസിഡെൻഷ്യൽ റെന്റൽ കരാറുകളും ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ സംവിധാനത്തിന് പുറത്ത് കൂടി നടത്തുന്ന ഇത്തരം പണമിടപാടുകൾ ജനുവരി 15-ന് ശേഷം കണക്കാക്കുന്നതല്ല.

നിലവിൽ വാണിജ്യ വാടക കരാറുകളെ ഈ തീരുമാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.