ഒമാൻ: 2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാറിലെ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചു

featured GCC News

2023-ൽ ഒരു ലക്ഷത്തിലധികം പേർ ദോഫാർ ഗവർണറേറ്റിലെ വിവിധ പുരാവസ്തു കേന്ദ്രങ്ങൾ സന്ദർശിച്ചതായി ഒമാൻ അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 3-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

കഴിഞ്ഞ വർഷം അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്ക്, മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡ് എന്നിവ സന്ദർശിച്ചവരുടെ എണ്ണം 61,974 ആണെന്ന് ദോഫാറിലെ ഹെറിറ്റേജ് ആൻഡ് ടൂറിസം വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ റോവാസ്‌ ഹഫീദ് അൽ റോവാസ്‌ വെളിപ്പെടുത്തി.

Source: Oman News Agency.

32,694 പേർ സമഹ്‌റം ആർക്കിയോളജിക്കൽ സൈറ്റ് സന്ദർശിച്ചതായും, 12,600 പേർ ഷിസ്ർ ആർക്കിയോളജിക്കൽ സൈറ്റ് സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. 5,224 സഞ്ചാരികൾ തഗാഹ് കാസിൽ സന്ദർശിച്ചതായും, 5,064 പേർ മിർബാത് കാസിൽ സന്ദർശിച്ചതായും അദ്ദേഹം അറിയിച്ചു.