ഒമാൻ: COVID-19 വകഭേദം JN.1 സ്ഥിരീകരിച്ചു

GCC News

രാജ്യത്ത് COVID-19 വൈറസിന്റെ JN.1 വകഭേദം സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

ഒമാനിൽ ഏതാനം പേരിൽ COVID-19 വൈറസിന്റെ JN.1 വകഭേദം കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഇതിൽ ഭൂരിഭാഗം പേരിലും രോഗബാധ തീവ്രമല്ലെന്നും, എല്ലാവരും രോഗമുക്തി നേടിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഒമാൻ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.