ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
اليوم الدولي للأشخاص ذوي الإعاقة
— وزارة الداخلية (@Moi_kuw) December 3, 2024
International Day of Persons with Disabilities#مكانهم_لهم pic.twitter.com/5rawItfmnM
കുവൈറ്റിലെ ‘2010/ 8’ നിയമം, ആർട്ടിക്കിൾ 63 പ്രകാരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയങ്ങൾ പ്രകാരമാണ് ഈ നടപടി.
ഇത് പ്രകാരം ഇത്തരക്കാർക്കായി നിജപ്പെടുത്തിയിരിക്കുന്ന പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഒരു മാസം തടവും, 100 ദിനാർ പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Pixabay.