ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7-ന് ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the honorary patronage of Abdullah bin Zayed and the patronage of Shamsa bint Hamdan bin Mohammed, the 22nd @abudhabi_fest, organised by @ADMAFsocial, will begin 7 February 2025 under the theme Abu Dhabi – A World of Harmony. pic.twitter.com/njm8xrPlMq
— مكتب أبوظبي الإعلامي (@ADMediaOffice) January 9, 2025
‘അബുദാബി – എ വേൾഡ് ഓഫ് ഹാർമണി’ എന്ന ആശയത്തിലൂന്നിയാണ് ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അബുദാബി മ്യൂസിക് ആൻഡ് ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തുന്നത്.
ജപ്പാനാണ് ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവലിലെ പ്രധാന അതിഥി. ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമായ നിരവധി കലാപരിപാടികൾ, ബാലെ, ഓപ്പറ, സംഗീതപരിപാടികൾ തുടങ്ങിയവ ഈ മേളയുടെ ഭാഗമായി എമിറേറ്റിൽ അരങ്ങേറുന്നതാണ്.
ഇരുപത്തിരണ്ടാമത് അബുദാബി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന പരിപാടികളുടെ വിവരങ്ങൾ https://www.abudhabifestival.ae/programme-tickets എന്ന വിലാസത്തിൽ നിന്ന് ലഭ്യമാണ്.
Cover Image: WAM.