ഖത്തർ: ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തുന്നു

featured GCC News

2023 ഏപ്രിൽ 24 മുതൽ ദോഹ മെട്രോയുടെ സേവനങ്ങൾ പുതിയ പ്രവർത്തന സമയക്രമം പാലിച്ച് കൊണ്ടായിരിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി. 2023 ഏപ്രിൽ 22-നാണ് ദോഹ മെട്രോ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഏപ്രിൽ 24 മുതൽ ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവ താഴെ പറയുന്ന സമയക്രമം പാലിച്ചാണ് സേവനങ്ങൾ നൽകുന്നത്:

  • ഞായർ മുതൽ ബുധൻ വരെ – രാവിലെ 5:30 മുതൽ രാത്രി 11:59 വരെ.
  • വ്യാഴം – രാവിലെ 5:30 മുതൽ രാത്രി 1:00 മണി വരെ.
  • വെള്ളി – ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 1:00 മണി വരെ.
  • ശനി – രാവിലെ 6:00 മുതൽ രാത്രി 11:59 വരെ.