യു എ ഇ: ആളില്ലാ വിമാനങ്ങൾക്കായുള്ള ഏകീകൃത സംവിധാനം ആരംഭിച്ചു

GCC News

ആളില്ലാ വിമാനങ്ങൾക്കായുള്ള ഒരു ഏകീകൃത സംവിധാനം ആരംഭിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു. അബുദാബി മൊബിലിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആളില്ലാ വിമാനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, ഈ മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, യു എ ഇ ആഭ്യന്തര മന്ത്രാലയം, നാഷണൽ എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി എന്നിവരുമായി സംയുക്തമായാണ് അബുദാബി മൊബിലിറ്റി ഈ തീരുമാനം നടപ്പിലാക്കുന്നത്.