കൽബ സിറ്റിയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ 2025 ഫെബ്രുവരി 1 മുതൽ ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 2025 ജനുവരി 14-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
— بلدية مدينة الشارقة (@ShjMunicipality) January 14, 2025
പാർക്കിംഗ് ഇടങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് മുനിസിപ്പാലിറ്റി ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത്.
ദിനവും രാവിലെ 8 മണിമുതൽ രാത്രി 10 മണിവരെയാണ് കൽബയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ചകളിലും, പൊതു അവധി ദിനങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും.
എന്നാൽ നീല അടയാള ബോർഡുകളുള്ള പാർക്കിംഗ് ഇടങ്ങളിൽ ആഴ്ചയിൽ എല്ലാ ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.