ദുബായ്: നവംബർ 20 മുതൽ വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA

featured UAE

2023 നവംബർ 20 മുതൽ എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 നവംബർ 18-നാണ് RTA ഇക്കാര്യം അറിയിച്ചത്.

പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രികരുടെ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഈ തീരുമാനം. യാത്രാ സമയം കുറയ്ക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും RTA ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നു.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് RTA അറിയിച്ചിരിക്കുന്നത്:

  • റൂട്ട് 11A എന്ന സർവീസിന് പകരമായി റൂട്ട് 16A, റൂട്ട് 16B എന്നിവ ഏർപ്പെടുത്തുന്നതാണ്.
  • റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ്, അൽ അവീർ ബ്രാഞ്ച് മുതൽ ഗോൾഡ് സൂഖ് ബസ് സ്റ്റേഷൻ വരെ സർവീസ് നടത്തുന്ന രീതിയിലാണ് റൂട്ട് 16A രൂപപ്പെടുത്തിയിരിക്കുന്നത്.
  • ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽ നിന്ന് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ്, അൽ അവീർ ബ്രാഞ്ച് വരെ തിരികെ സർവീസ് നടത്തുന്ന രീതിയിലാണ് റൂട്ട് 16B രൂപപ്പെടുത്തിയിരിക്കുന്നത്.
  • റൂട്ട് 20 എന്ന സർവീസിന് പകരമായി റൂട്ട് 20A, റൂട്ട് 20B എന്നിവ ഏർപ്പെടുത്തുന്നതാണ്.
  • അൽ നഹ്ദ ബസ് സ്റ്റോപ്പ് മുതൽ വർസാൻ 3 ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 20A സർവീസ്.
  • വർസാൻ 3 ബസ് സ്റ്റോപ്പ് മുതൽ അൽ നഹ്ദ ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 20B സർവീസ്.
  • റൂട്ട് 367 എന്ന സർവീസിന് പകരമായി റൂട്ട് 36A, റൂട്ട് 36B എന്നിവ ഏർപ്പെടുത്തുന്നതാണ്.
  • സിലിക്കൺ ഒയാസിസ് ഹൈ ബേ ബസ് സ്റ്റോപ്പ് മുതൽ എത്തിസലാത് ബസ് സ്റ്റേഷൻ വരെയാണ് റൂട്ട് 36A സർവീസ്.
  • എത്തിസലാത് ബസ് സ്റ്റേഷൻ മുതൽ സിലിക്കൺ ഒയാസിസ് ഹൈ ബേ ബസ് സ്റ്റോപ്പ് വരെയായിരിക്കും റൂട്ട് 36B സർവീസ്.
  • റൂട്ട് 21 ഓൺപാസിവ് മെട്രോ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്നതല്ല.
  • റൂട്ട് 24 ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.
  • റൂട്ട് 53 ഇന്റർനാഷണൽ സിറ്റി ബസ് സ്റ്റേഷനിലേക്ക് നീട്ടുന്നതാണ്.
  • റൂട്ട് F17 ഓൺപാസിവ് മെട്രോ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
  • റൂട്ട് F19A, റൂട്ട് F19B എന്നിവ ബിസിനസ് ബേ ബസ് സ്റ്റോപ്പ് സൗത്ത് 2-ലൂടെ കടന്ന് പോകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
  • റൂട്ട് H04 ഹത്ത സൂഖിനരികിലൂടെ കടന്ന് പോകുന്ന രീതിയിൽ വഴിതിരിച്ച് വിടുന്നതാണ്.