ഖത്തർ: മഴ തുടരാൻ സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ ആഴ്ച മഴ തുടരാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 നവംബർ 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ ആഴ്ച ഖത്തറിൽ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ മഴ 2023 നവംബർ 20, തിങ്കളാഴ്ചയോടെ ഏറ്റവും ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജാഗ്രത പുലർത്താനും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങളോട് കാലാവസ്ഥാ കേന്ദ്രം ആഹ്വാനം ചെയ്തിട്ടുണ്ട്.