ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2025 ജനുവരി 30, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു. 2025 ജനുവരി 19-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Thursday, 30 January 2025, will be an official holiday for employees in the public and private sectors on the occasion of the blessed anniversary of Al Isra'a Wal Miraj.
— Oman News Agency (@ONA_eng) January 19, 2025
ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 30-ന് ഒമാനിലെ സർക്കാർ ഓഫീസുകൾ, മന്ത്രാലയങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധിയായിരിക്കും.