ഒമാൻ: സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട സർവേ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട ദേശീയ സർവേയുടെ ആദ്യ ഘട്ടം ഒമാനിൽ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നിലവിൽ ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും ഈ സർവേ നടന്ന് വരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ സർവ്വേയുമായി സഹകരിക്കാൻ ഒമാനിലെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സർവ്വേയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ തള്ളിക്കളയണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സർവ്വേയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ വീടുകൾ തോറും സന്ദർശനം നടത്തുന്നതായും, റെസിഡൻഷ്യൽ മാപ്പുകളിൽ വിവരങ്ങൾ അടയാളപ്പെടുത്തുന്നതായും, വീടുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതായും, ട്രാക്കിങ് ആവശ്യങ്ങൾക്കായി വീടുകളിൽ QR കോഡുകളടങ്ങിയ സ്റ്റിക്കറുകൾ പതിപ്പിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.