രണ്ടാമത് അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്ക് ഏപ്രിൽ 15-ന് ആരംഭിക്കും

GCC News

അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ (ADGHW) രണ്ടാമത് പതിപ്പ് 2025 ഏപ്രിൽ 15-ന് ആരംഭിക്കും. 2025 ജനുവരി 23-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

2025 ഏപ്രിൽ 15-ന് ആരംഭിക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് ഏപ്രിൽ 17 വരെ നീണ്ട് നിൽക്കും. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

‘ദീർഘായുസ്സ് കൈവരിക്കുന്നതിനായി: ആരോഗ്യം, ക്ഷേമം എന്നിവയുടെ പുനഃവ്യാഖ്യാനം’ എന്ന ആശയത്തിലൂന്നിയാണ് അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ രണ്ടാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ആരോഗ്യ പരിചരണ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നതാണ്. ഏതാണ്ട് 325 പ്രദർശകർ പങ്കെടുക്കുന്ന ഇത്തവണത്തെ അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ പതിനയ്യായിരത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

ആരോഗ്യപരിചരണമേഖലയിലെ ഗവേഷകർ, നയരൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന പദവികളിലുള്ള വ്യക്തികൾ, നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിൽ പങ്കെടുക്കും.