ദുബായ്: റമദാൻ സൂഖ് ജനുവരി 25-ന് ആരംഭിക്കും

GCC News

ദെയ്‌റയിലെ ഓൾഡ് ബലദിയ സ്ട്രീറ്റിൽ സംഘടിപ്പിക്കുന്ന റമദാൻ സൂഖ് 2025 ജനുവരി 25-ന് ആരംഭിക്കും. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

2025 ജനുവരി 25 മുതൽ ഫെബ്രുവരി 22 വരെയാണ് ദൈറയിലെ ഗ്രാൻഡ് സൂഖിൽ ഈ പരമ്പരാഗത റമദാൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

പരിശുദ്ധ റമദാൻ മാസത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ഇത്തരം ഒരു പരമ്പരാഗത റമദാൻ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ഇത് മൂന്നാമത്തെ വർഷമാണ് റമദാൻ സൂഖ് ഒരുക്കുന്നത്.

റമദാൻ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട എമിറേറ്റിലെ വിശിഷ്‌ടമായ പരമ്പരാഗത ശീലങ്ങൾ, രീതികൾ, പൈതൃകം എന്നിവ സംരക്ഷിക്കുന്നതും, പരമ്പരാഗത ചന്തകൾ, പ്രാദേശിക ഉത്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ദുബായ് മുനിസിപ്പാലിറ്റി റമദാൻ സൂഖ് ഒരുക്കുന്നത്.