യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. 2024 ഡിസംബർ 12-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇയിലെത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെയും തന്ത്രപരമായ ബന്ധത്തെയും കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു.