ഒമാൻ: ദിബ്ബ ബോർഡർ ക്രോസിങ് ഫെബ്രുവരി 26-ന് തുറക്കുമെന്ന് ROP

GCC News

മുസന്ദം ഗവർണറേറ്റിലെ ദിബ്ബ ബോർഡർ ക്രോസിങ്ങിന്റെ പ്രവർത്തനങ്ങൾ 2025 ഫെബ്രുവരി 26, ബുധനാഴ്ച ആരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2025 ഫെബ്രുവരി 25-നാണ് റോയൽ ഒമാൻ പോലീസ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഈ അതിർത്തി കവാടത്തിലൂടെ ഒമാൻ, യു എ ഇ എന്നീ രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യാവുന്നതാണ്.

ഒമാൻ കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള യാത്രകൾ സാധ്യമാക്കുന്ന സുരക്ഷാ നിയന്ത്രണങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ അതിർത്തി തുറന്ന് കൊടുക്കുന്നത്.