രാജ്യത്തെ റോഡുകളിൽ റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
റമദാൻ മാസത്തിൽ താഴെ പറയുന്ന തിരക്കേറിയ സമയങ്ങളിലാണ് കുവൈറ്റിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തുന്നത്:
- രാവിലെ 8:30 മുതൽ രാവിലെ 10:30 വരെ.
- ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 വരെ.
ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ തീരുമാനം കുവൈറ്റിലെ എല്ലാ റോഡുകളിലും ബാധകമാണ്.