റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2025 മാർച്ച് 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
Peak hours during which truck movement is prohibited during the holy month of #Ramadan 1446 AH.
— Ministry of Interior – Qatar (@MOI_QatarEn) March 2, 2025
Stay safe.#MOIQatar #TrafficQatar pic.twitter.com/W7VxloiBTs
ഖത്തറിലെ റോഡുകളിൽ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയില്ല:
- രാവിലെ 7:30 മുതൽ രാവിലെ 10:00 മണിവരെ.
- ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 മണിവരെ.
- വൈകീട്ട് 5:00 മുതൽ അർദ്ധരാത്രി വരെ.
ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ തീരുമാനം.
അപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റമദാനിൽ ഈ തീരുമാനം പാലിക്കാൻ ട്രാക്ക് ഡ്രൈവർമാരോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.