റമദാൻ മാസത്തിൽ രാജ്യത്തെ ഏതാനം റോഡുകളിൽ, തിരക്കേറിയ സമയങ്ങളിൽ, ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2025 മാർച്ച് 2-നാണ് ROP ഇക്കാര്യം അറിയിച്ചത്.
تفاديًا لحدوث ازدحامات مرورية، تقرّر منع مرور الشاحنات خلال شهر رمضان الكريم، وفقًا للمنشور المرفق.
— الإدارة العامة للمرور (@RopTraffic) March 2, 2025
وتهيب شرطة عُمان السلطانيّة بسائقي الشاحنات التقيّد بما ورد خدمة للصالح العام.#شرطة_عمان_السلطانية #الحركة_المرورية pic.twitter.com/PKKSsjvMEi
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
ഒമാനിലെ താഴെ പറയുന്ന റോഡുകളിലാണ് ROP ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- മസ്കറ്റ് ഗവർണറേറ്റിലെ എല്ലാ പ്രധാന റോഡുകളിലും.
- സുൽത്താൻ ഖാബൂസ് റോഡിൽ അൽ ഖുറം ഇന്റർസെക്ഷൻ മുതൽ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ ഖത്മാത്ത് മിലാഹ ബോർഡർ പോസ്റ്റ് വരെ.
- സുൽത്താൻ തുവൈനി ബിൻ സൈദ് റോഡിൽ ബുർജ് അൽ സഹവ റൌണ്ട്എബൗട്ട് മുതൽ അൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് ബ്രിഡ്ജ് വരെ.
താഴെ പറയുന്ന പ്രകാരമാണ് മേൽപ്പറഞ്ഞ റോഡുകളിൽ ട്രക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത്:
- ഞായർ മുതൽ വ്യാഴം വരെ – രാവിലെ 6.30 മുതൽ രാവിലെ 9.00 വരെ, ഉച്ചയ്ക്ക് 12 മണിമുതൽ വൈകീട്ട് 4 മണിവരെ.
- ശനിയാഴ്ച്ചകളിൽ – വൈകീട്ട് 6 മണിമുതൽ രാത്രി 10 മണിവരെ.
ഈ ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് ROP ആഹ്വാനം ചെയ്തിട്ടുണ്ട്.