കോർപ്പറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) ആഹ്വാനം ചെയ്തു.
The Federal Tax Authority urges all eligible natural persons who conduct businesses or activities that have generated a total revenue of at least AED 1 million during the year 2024 to complete their corporate tax registration before the deadline.
— Federal Tax Authority – الهيئة الاتحادية للضرائب (@uaetax) March 6, 2025
Register Now before 31 March… pic.twitter.com/8RiGNu2Mcr
ഭരണപരമായ പിഴകൾ ഒഴിവാക്കാൻ ഇത് പ്രധാനമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2024 കലണ്ടർ വർഷത്തിൽ യു എ ഇയിൽ ഒരു ബിസിനസ്സ് അല്ലെങ്കിൽ ബിസിനസ്സ് പ്രവർത്തനം നടത്തുന്ന വ്യക്തിയുടെ, ആ കലണ്ടർ വർഷത്തിലെ മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം കവിയുന്നുവെങ്കിൽ, അവർ കോർപ്പറേറ്റ് നികുതിക്ക് വിധേയരാണെന്ന് FTA ഓർമ്മപ്പെടുത്തി.
ഇവർ 2025 മാർച്ച് 31-നകം നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നും, 2025 സെപ്റ്റംബർ 30-നു മുൻപായി കോർപറേറ്റ് ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടതാണെന്നും FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമയപരിധിക്കുള്ളിൽ ഒരു വ്യക്തി ഇത്തരം രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവർ 10,000 ദിർഹം അഡ്മിനിസ്ട്രേറ്റീവ് പിഴയ്ക്ക് വിധേയമാകുന്നതാണ്.
FTA-യുടെ 24/7 ഡിജിറ്റൽ നികുതി സേവനങ്ങൾ നൽകുന്ന ‘EmaraTax’ പ്ലാറ്റ്‌ഫോം വഴി കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
Cover Image: WAM.