റമദാൻ: റോഡ് സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം

GCC News

റമദാൻ വേളയിൽ റോഡിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം നിർദ്ദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്.

ഖത്തർ ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ള റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ:

  • റോഡിൽ അമിത വേഗതയിലുള്ള ഡ്രൈവിംഗ് (ഇഫ്താറിന് മുൻപായി പ്രത്യേകിച്ചും) ഒഴിവാക്കുക. വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.
  • വാഹനം ഓടിക്കുന്ന വേളയിൽ റോഡിൽ നിന്ന് ശ്രദ്ധ നഷ്ടമാകുന്ന രീതിയിലുള്ള ശീലങ്ങൾ ഒഴിവാക്കുക. ഇഫ്താർ, സുഹുർ വേളകളിൽ ഭക്ഷണപാനീയങ്ങൾ കഴിച്ച് കൊണ്ട് വാഹനമോടിക്കുന്നത് ഒഴിവാക്കുക.
  • റോഡ് മുറിച്ച് കടക്കുന്നതിന് മുൻപായി ഇരുവശത്ത് നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പാക്കുക.
  • പാർപ്പിടമേഖലകളിലുള്ള ഉൾറോഡുകളിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • ക്ഷീണം, ഉറക്കം എന്നിവ വരുന്ന അവസരങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.