അബുദാബി: 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചു

featured UAE

എമിറേറ്റിൽ 15 പുതിയ സ്വകാര്യ നഴ്സറികൾക്ക് ലൈസൻസ് അനുവദിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) അറിയിച്ചു. 2025 മാർച്ച് 17-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഇതോടെ അബുദാബിയിലെ സ്വകാര്യ നഴ്സറി മേഖലയിൽ ഏതാണ്ട് 1250-ഓളം പുതിയ സീറ്റുകൾ ലഭ്യമാകുന്നതാണ്. അബുദാബി നഗരം, അൽ ഐൻ, അൽ ദഫ്‌റ എന്നിവ ഉൾപ്പടെയുള്ള കണക്കുകളാണിത്.