സൗദി: റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കാൻ ആഹ്വാനം

featured GCC News

റമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രലയമാണ് ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

സുഗമമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണിത്. ഈ അറിയിപ്പ് പ്രകാരം റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ ഉംറ തീർത്ഥാടകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:

  • ഉംറ തീർത്ഥാടകർക്ക് മുൻകൂട്ടി നേടിയിട്ടുള്ള ഉംറ പെർമിറ്റുകൾ നിർബന്ധമാണ്. തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ മുൻകൂട്ടി ലഭിക്കുന്ന ബുക്കിംഗ് സമയക്രമം നിർബന്ധമായും പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
  • റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ തീർത്ഥാടകർ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.
  • റോഡിലെ തിരക്കൊഴിവാക്കുന്നതിനായി തീർത്ഥാടകർ കഴിയുന്നതും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
  • ഇടനാഴികൾ, കോണിപ്പടികൾ മുതലായ ഇടങ്ങളിൽ തിക്കും തിരക്കും ഉണ്ടാകുന്നത് ഒഴിവാക്കാൻ തീർത്ഥാടകർ ശ്രദ്ധ ചെലുത്തേണ്ടതാണ്.