തങ്ങളുടെ കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി. 2025 മാർച്ച് 27-നാണ് HMC ഇക്കാര്യം അറിയിച്ചത്.
Hamad Medical Corporation Announces Eid Al Fitr Operating Schedulehttps://t.co/XhOfgAsYJw pic.twitter.com/kyr3LvjBE0
— مؤسسة حمد الطبية (@HMC_Qatar) March 27, 2025
ഈദ് അവധിദിനങ്ങളിൽ തങ്ങളുടെ കീഴിലുള്ള അടിയന്തിര ചികിത്സാ സേവനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് HMC വ്യക്തമാക്കിയിട്ടുണ്ട്. ഈദ് അവധി ദിനങ്ങളിൽ HMC-യുടെ കീഴിലുള്ള ആരോഗ്യ സേവനങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
- അടിയന്തിര ചികിത്സകൾ നൽകുന്ന എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- 14 വയസ് വരെയുള്ള കുട്ടികൾക്ക് അടിയന്തിര ചികിത്സകൾ നൽകുന്നതിനുള്ള പീഡിയാട്രിക് എമർജൻസി സെന്ററുകൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ആംബുലൻസ് സേവനങ്ങൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ മാർച്ച് 30 മുതൽ ഏപ്രിൽ 5 വരെ പ്രവർത്തിക്കുന്നതല്ല. ഈ ക്ലിനിക്കുകൾ ഏപ്രിൽ 8 മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
- അടിയന്തിര ഘട്ടങ്ങളിലെ വിദഗദ്ധാഭിപ്രായാന്വേഷണവിഭാഗമായ ‘അർജന്റ്റ് കൺസൾട്ടേഷൻ സർവീസ്’ മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ പ്രവർത്തിക്കുന്നതല്ല. ഈ സേവനം ഏപ്രിൽ 8 മുതൽ പുനരാരംഭിക്കുന്നതാണ്.
- നാഷണൽ മെന്റൽ ഹെൽത്ത് ഹെല്പ് ലൈൻ ഈദ് ആദ്യ മൂന്ന് ദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല.
- ഫാർമസി ഹോം ഡെലിവറി സേവനങ്ങൾ മാർച്ച് 30 മുതൽ ഏപ്രിൽ 7വരെ പ്രവർത്തിക്കുന്നതല്ല. ഈ സേവനം ഏപ്രിൽ 8 മുതൽ പുനരാരംഭിക്കുന്നതാണ്.
- 16000 എന്ന ഗവൺമെന്റ് ഹെൽത്ത്കെയർ ഹോട്ട് ലൈൻ എല്ലാദിവസവും 24 മണിക്കൂർ പ്രവർത്തിക്കുന്നതാണ്.