ദുബായ് – ഇന്ത്യ ബിസിനസ് ഫോറം സമാപിച്ചു

GCC News

മുംബൈയിൽ വെച്ച് നടന്ന ദുബായ് – ഇന്ത്യ ബിസിനസ് ഫോറം സമാപിച്ചു. വിവിധ നിക്ഷേപ, വ്യാപാര സാധ്യതകളെക്കുറിച്ച് ഈ ചർച്ചാവേദിയിൽ ദുബായ് ചേംബേഴ്‌സിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു,

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

Source: Dubai Media Office.

ഇരു രാജ്യങ്ങളിലെയും വിപണികളിൽ തന്ത്രപ്രധാനമായ മേഖലകളിലെ സാമ്പത്തിക സാധ്യതകൾ കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഈ ഫോറത്തിൽ ചർച്ചകൾ നടന്നിരുന്നു. ഇരുനൂറില്പരം നിക്ഷേപകരും, ഉദ്യോഗസ്ഥരും ഈ ചർച്ചാവേദിയിൽ പങ്കെടുത്തു.

ഇതിൽ ദുബായിലെ ബിസിനസ്സ് മേഖലയിൽ നിന്നുള്ള 39 പ്രമുഖരും ഉൾപ്പെടുന്നു.