ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു.
الأحد القادم..
— شرطة عُمان السلطانية (@RoyalOmanPolice) April 10, 2025
الاحتفال بأسبوع المرور الخليجي السابع والثلاثين لدول مجلس التعاون لدول الخليج العربية لعام 2025 م تحت شعار (قيادة بدون.. هاتف).#شرطة_عمان_السلطانية #royalomanpolice pic.twitter.com/1Vp2hAOpFj
ഒമാനിൽ ട്രാഫിക് അപകടങ്ങൾക്കിടയാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്തി തടയുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
ഒമാനിലെ റോഡുകളിൽ AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരീക്ഷണസംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കിയതായി റോയൽ ഒമാൻ പോലീസ് ജനറൽ ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ ഹമൗദ് അൽ ഫലാഹി അറിയിച്ചു. ഈ നിരീക്ഷണ കാമറകൾ ഉപയോഗിച്ച് കൊണ്ട് ഡ്രൈവ് ചെയ്യുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം കൃത്യമായി കണ്ടെത്തുന്നതിനും, ഇവർക്കെതിരെ തത്സമയ ട്രാഫിക് നിയമലംഘന നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗതാഗത നീക്കം, തിരക്കേറിയ ഇടങ്ങൾ സ്വയമേവ കണ്ടെത്തുക, പോലീസ് തേടുന്ന പ്രത്യേക വാഹനങ്ങൾ സ്വയമേവ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങളും ഈ സംവിധാനങ്ങളിലൂടെ സാധ്യമാണ്. ഈ ശ്രമങ്ങളുടെ ഭാഗമായി ‘ഡ്രൈവിംഗ് വിതൗട്ട് എ ഫോൺ’ എന്ന ഒരു പ്രചാരണ പരിപാടി ഗൾഫ് ട്രാഫിക് വീക്കിന്റെ ഭാഗമായി റോയൽ ഒമാൻ പോലീസ് സംഘടിപ്പിച്ചു.