ഖത്തർ: മിസയീദ്‌ റോഡിലെ ഹമ് സ്ട്രീറ്റ് എക്സിറ്റ് അടയ്ക്കുന്നു

Qatar

മിസയീദ്‌ റോഡിൽ ഒരുക്കിയിരുന്ന ഹമ് സ്ട്രീറ്റ് താത്കാലിക എക്സിറ്റ് അടയ്ക്കുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഏപ്രിൽ 17-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

മിസയീദ്‌ റോഡിലൂടെ അൽ മാമൂറ ഇന്റർചേഞ്ച് ടണലിൽ നിന്ന് അൽ ഹമ് സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി ഒരുക്കിയിരുന്ന താത്‌കാലിക എക്സിറ്റാണ് എന്നേക്കുമായി അടയ്ക്കുന്നത്. 2025 ഏപ്രിൽ 18-ന് പുലർച്ചെ 2 മണിയ്ക്ക് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.

Source: Qatar Public Works Authority.

ഈ റോഡിലെ തൊട്ടടുത്ത ആക്സസ് പോയിന്റിലേക്കാണ് ഈ എക്സിറ്റ് നീക്കിസ്ഥാപിക്കുന്നത്. അൽ മാമൂറ ഇന്റർചേഞ്ച് ടണലിൽ നിന്ന് അൽ ഹമ് സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് നേരെ സഞ്ചരിച്ച ശേഷം അൽ മദീദ് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 34 എടുത്തശേഷം തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തുടരാവുന്നതാണ്.