ദുബായ്: അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ച് റൂട്ട് F13-ൽ സേവനങ്ങൾ നടത്തുന്നതായി RTA അറിയിച്ചു.

GCC News

റൂട്ട് F13-ൽ അതിനൂതന ഇലക്ട്രിക്ക് ബസ് ഉപയോഗിച്ചുള്ള സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

2050-ഓടെ സീറോ-എമിഷൻ പൊതുഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.

അൽ ഖൂസ് ബസ് ഡിപ്പോയിൽ നിന്ന് ബുർജ് ഖലീഫ, ഡൌൺ ടൌൺ ഹോട്ടൽ, ദുബായ് ഫൗണ്ടൈൻ, ദുബായ് മാൾ മെട്രൊ ബസ് സ്റ്റോപ്പ് എന്നിവ ഉൾപ്പടെയുള്ള ഇടങ്ങളിലേക്ക് സർവീസ് നടത്തുന്ന മെട്രൊ ഫീഡർ ലൈൻ റൂട്ടായ F13-ലാണ് ഈ സേവനം നടപ്പിലാക്കിയിരിക്കുന്നത്.

ദുബായിലെ കാലാവസ്ഥയ്ക്കും, ഗതാഗത ആവശ്യങ്ങൾക്കും ഇണങ്ങുന്ന രീതിയിലാണ് ഈ വോൾവോ ബസുകൾ നിർമ്മിച്ചിരിക്കുന്നത്. 12 മീറ്റർ നീളമുള്ള ഈ ബസുകളിൽ ഒരേ സമയം 76 യാത്രികർക്ക് വരെ ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്.

470 കിലോ വാട്ട് ശേഷിയുള്ള ഒരു ബാറ്ററിയാണ് ഈ ബസിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 370 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ഈ ബസുകൾ RTA ഇതുവരെ ഉപയോഗപ്പെടുത്തിയ ഇലക്ട്രിക്ക് ബസുകളിൽ ഏറ്റവും വലിയ ബാറ്ററി ഉൾക്കൊള്ളുന്നവയാണ്.