യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.
UAE President receives Hamdan bin Mohammed and Maktoum bin Mohammed at Qasr Al Bahr in Abu Dhabi.
— Dubai Media Office (@DXBMediaOffice) April 29, 2025
During the meeting, their Highnesses exchanged greetings and engaged in warm conversation with attendees. They also discussed a range of national matters and issues concerning… pic.twitter.com/bVCxPSDlfU
ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ധനകാര്യ വകുപ്പ് മന്ത്രിയുമായ H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
2025 ഏപ്രിൽ 29-ന് അബുദാബിയിലെ ഖസ്ർ അൽ ബഹറിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച്ച. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ കാര്യങ്ങൾ, പൗരന്മാരുടെ ക്ഷേമം, യു എ ഇയുടെ പുരോഗതി ശക്തിപ്പെടുത്തുന്നതിനും അതിന്റെ അഭിലാഷമായ ദേശീയ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള തന്ത്രങ്ങൾ എന്നിവ നേതാക്കൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Cover Image: Dubai Media Office.