ഖത്തർ: ദോഹ അന്താരാഷ്ട്ര പുസ്തകമേള 2025 മെയ് 8 മുതൽ; 550-ൽ പരം പ്രസാധകർ പങ്കെടുക്കും

GCC News

ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പത്തിനാലാമത് പതിപ്പ് 2025 മെയ് 8, വ്യാഴാഴ്ച ആരംഭിക്കും. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (DIBF) മുപ്പത്തിനാലാമത് പതിപ്പ് 2025 മെയ് 8 മുതൽ മെയ് 17 വരെയാണ് സംഘടിപ്പിക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ദോഹ അന്താരാഷ്ട്ര പുസ്തകമേള നടത്തുന്നത്.

നാല്പത്തിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള 552 പ്രസാധകർ ഈ പുസ്തകമേളയിൽ പങ്കെടുക്കുന്നതാണ്. ഒന്നരലക്ഷത്തിലധികം പുസ്തകങ്ങൾ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിൽ ഉൾപ്പെടുത്തുന്നതാണ്.

ഈ പുസ്തകമേളയുടെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ, സെമിനാറുകൾ, പരിശീലനക്കളരികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്.