യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദി സന്ദർശിച്ചു. 2025 മെയ് 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Mohammed bin Rashid tours the Arabian Travel Market (ATM) 2025, which concludes today at the Dubai World Trade Centre. pic.twitter.com/pz41uWWEJ2
— Dubai Media Office (@DXBMediaOffice) May 1, 2025
മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷന്റെ സമാപന ദിനത്തിലാണ് ദുബായ് ഭരണാധികാരി സന്ദർശിച്ചത്. മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ 2025 ഏപ്രിൽ 28-ന് ആരംഭിച്ചിരുന്നു.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിച്ചത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.
ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിൽ 166 രാജ്യങ്ങളിൽ നിന്നുള്ള 2800-ൽ പരം പ്രദർശകർ പങ്കെടുത്തു. ആഗോള ടൂറിസം മേഖലയിലെ ദുബായിയുടെ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഈ മേളയിലെ പങ്കാളിത്തമെന്ന് ദുബായ് ഭരണാധികാരി ചൂണ്ടിക്കാട്ടി.
WAM [Cover Image: Dubai Media Office.]