രാജ്യത്ത് 2025 മെയ് 6, ചൊവ്വാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മെയ് 3-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
رياح شمالية غربية قوية السرعة من يوم الثلاثاء القادم #قطر
— أرصاد قطر (@qatarweather) May 3, 2025
Strong Northwesterly winds expected starting next Tuesday #Qatar pic.twitter.com/JSE9N7APPz
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 മെയ് 6 മുതൽ അടുത്ത വാരാന്ത്യം വരെ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. ഈ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.