എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് (ADJD) മുന്നറിയിപ്പ് നൽകി. 2025 മെയ് 6-നാണ് ADJD ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
التهور على الطريق قد يبدو لحظة حماس، لكنه في الحقيقة لحظة قد تغيّر حياتك وحياة من حولك إلى الأبد.
— دائرة القضاء-أبوظبي (@ADJD_Official) May 6, 2025
السّرعة الزائدة، التجاوز الخاطئ، وعدم احترام القوانين ليست حرية، بل خطر حقيقي.
سلامتك وسلامة الآخرين تبدأ من وعيك والتزامك.
كن قدوة في قيادتك، وخلّك واعي… لأن الطريق مسؤولية. pic.twitter.com/ljFpNMEXuA
അബുദാബിയിലെ റോഡുകളിൽ സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ ഉറപ്പ് വരുത്തുന്നതിനായി ADJD ഒരു പ്രചാരണ പരിപാടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി റോഡുകളിലെ അശ്രദ്ധ വിളിച്ച് വരുത്തുന്ന അപകടങ്ങളെക്കുറിച്ച് ADJD ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റോഡിലെ ഒരു നിമിഷത്തെ അശ്രദ്ധ നിങ്ങളുടെയും, ചുറ്റുമുള്ളവരുടെയും ജീവിതം എന്നെന്നേക്കുമായി മാറ്റിമറിയ്ക്കുമെന്ന് ADJD മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നത് ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ADJD ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഡ്രൈവിംഗ് എന്നത് ഒരു കൂട്ടായ ഉത്തരവാദിത്വമാണെന്നും റോഡിലെ പ്രവർത്തികളുടെ അനന്തരഫലങ്ങളെക്കുറിച്ച് ഡ്രൈവർമാർ അത്യന്തം ജാഗ്രതയുള്ളവരായിരിക്കണമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അമിതവേഗം, സിഗ്നൽ കൂടാതെ ഒരു ലൈനിൽ നിന്ന് മറ്റൊരു ലൈനിലേക്ക് വാഹനം മാറ്റുന്നത്, സാഹസികമായ ഡ്രൈവിംഗ് ശൈലികൾ തുടങ്ങിയവ അത്യന്തം അപകടകരമാണെന്ന് ADJD ചൂണ്ടിക്കാട്ടി.