അബുദാബി: യു എ ഇ പ്രസിഡണ്ട് യു എസ്‌ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. 2025 മെയ് 15-ന് അബുദാബിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

യു എ ഇയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അബുദാബിയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും സംഘത്തെയും യു എ ഇ രാഷ്‌ട്രപതി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ സ്വീകരിച്ചു.

അബുദാബി ഉപ ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ H.H. ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ രാഷ്ട്രപതിയുടെ ഉപദേഷ്ടാവ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, പ്രസിഡന്റ്‌സ്‌ ഓഫീസ് ഫോർ സ്ട്രറ്റജിക് അഫയേഴ്‌സ് ചെയർമാൻ H.E. ഡോ. അഹമ്മദ് മുബാറക് അൽ മസ്രൂയി, എക്സിക്യൂടീവ്‌ അഫയേഴ്‌സ് അതോറിറ്റി ചെയർമാൻ H.E. ഖൽദൂൺ ഖലീഫ അൽ മുബാറക്, യു എസിലെ യു എ ഇ അംബാസഡർ H.E. യൂസഫ് അൽ ഒതൈബ തുടങ്ങിയവരും അമേരിക്കൻ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

Source: WAM.

തുടർന്ന് നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ പങ്കാളിത്തം കൂടുതൽ വിപുലമാക്കുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രപതിമാരും അവലോകനം ചെയ്തു. വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.