ഒമാൻ: ദോഫാറിൽ പുതിയ റോഡ് ഉദ്ഘാടനം ചെയ്തു

GCC News

ദോഫാർ ഗവർണറേറ്റിലെ ദൽകൗട്ടിൽ ഒരു പുതിയ മൗണ്ടൈൻ റോഡ് ഉദ്ഘാടനം ചെയ്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പുതിയതായി തുറന്ന് കൊടുത്ത ദൽകൗട്ടിലെ അർഖുത് – സർഫൈത് മൗണ്ടൈൻ റോഡ് ദോഫാറിലെ റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നു.

Source: Oman News Agency.

ഏതാണ്ട് 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത അതീവ ദുർഘടമായ പ്രദേശങ്ങളിലൂടെയാണ് കടന്ന് പോകുന്നത്.

Source: Oman News Agency.

ദൽകൗട്ടിൽ നിന്ന് യെമനുമായുള്ള സർഫൈത് ബോർഡർ ക്രോസിംഗ് പ്രദേശത്തേക്കുള്ള യാത്രകൾ സുഗമമാക്കുന്നതിന് ഈ റോഡ് സഹായകമാണ്.