ഖത്തർ: ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം

GCC News

രാജ്യത്തെ ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനത്തിന് ഖത്തർ അമീർ H.H. ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഖത്തറിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഔദ്യോഗിക അവധിദിനങ്ങൾ താഴെ പറയുന്ന രീതിയിലായിരിക്കും:

  • ഈദുൽ ഫിത്ർ അവധി – റമദാൻ 28 മുതൽ ശവ്വാൽ 4 വരെ.
  • ഈദുൽ അദ്‌ഹ അവധി – ദുൽ ഹജ്ജ് 9 മുതൽ ദുൽ ഹജ്ജ് 13 വരെ.
  • ഖത്തർ നാഷണൽ ഡേ – ഡിസംബർ 18.

രണ്ട് ഔദ്യോഗിക അവധിദിനങ്ങൾക്കിടയിൽ ഒരു പ്രവർത്തിദിനം വരുന്ന സാഹചര്യത്തിൽ ആ ദിനവും അവധിദിനമായി കണക്കാക്കുമെന്നും ഈ തീരുമാനത്തിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക അവധിദിനങ്ങൾക്കിടയിൽ വാരാന്ത്യ അവധിദിനങ്ങൾ വരുന്ന സാഹചര്യത്തിൽ ആ ദിനങ്ങൾ അവധിദിനങ്ങളിൽ ഉൾപ്പെടുത്തുന്നതാണ്.