ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ഹംദാൻ ബിൻ മുഹമ്മദ് ഔദ്യോഗിക അംഗീകാരം നൽകി

featured GCC News

ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030-ന് ദുബായ് കിരീടാവകാശിയും, എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക അംഗീകാരം നൽകി. 2023 സെപ്റ്റംബർ 10-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആസ്ഥാനത്ത് വെച്ചാണ് അദ്ദേഹം ഈ മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്.

Source: Dubai Media Office.

എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ശൃംഖലയിൽ ഏതാണ്ട് 188 ശതമാനം വികസനം ലക്ഷ്യമിട്ടാണ് ദുബായ് മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാൻ 2030 പ്രഖ്യാപിച്ചിരിക്കുന്നത്.

താഴെ പറയുന്ന ലക്ഷ്യങ്ങളും ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ്:

  • ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് ഉപഭോക്താക്കളുടെ എണ്ണം 51 ശതമാനം വർധിപ്പിക്കുക.
  • എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകളുടെ എണ്ണം 65 ശതമാനം ഉയർത്തുക.
  • എമിറേറ്റിലെ മറൈൻ ട്രാൻസ്‌പോർട്ട് ലൈനുകളുടെ എണ്ണം 400 ശതമാനം വർധിപ്പിക്കുക.
  • ദുബായിലെ മറൈൻ ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ എണ്ണം 32 ശതമാനം വർധിപ്പിക്കുക.
Source: Dubai Media Office.

3D പ്രിന്റിങ്ങ് സാങ്കേതിവിദ്യ ഉപയോഗിച്ച് കൊണ്ട് നിർമ്മിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ ഇലക്ട്രിക് അബ്രയും ഈ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

Cover Image: Dubai Media Office.