യു എ ഇ: പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു

GCC News

അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ നടന്ന് വന്നിരുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു. 2023 ജൂലൈ 30-നാണ് ഈ മേള സമാപിച്ചത്.

ഈന്തപ്പഴ ഉത്പാദന മേഖലയിയിലെയും, കാർഷിക മേഖലയിലെയും നിരവധി സ്വകാര്യ കമ്പനികൾ, ഉത്പാദകർ, സർക്കാർ വകുപ്പുകൾ മുതലായവർ ഈ മേളയിൽ പങ്കെടുത്തു. യു എ ഇയുടെ സാംസ്‌കാരിക പൈതൃകത്തിൽ ഈന്തപ്പനകൾക്കുള്ള സ്ഥാനം എടുത്ത് കാട്ടുന്ന മേളയാണ് ലിവ ഡേറ്റ് ഫെസ്റ്റിവൽ.

Source: WAM.

അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി, അബുദാബി ഹെറിറ്റേജ് ക്ലബ് എന്നിവർ സംയുക്തമായാണ് ഈ മേള സംഘടിപ്പിച്ചത്. അൽ ദഫ്‌റയിലെ, ലിവയിൽ നടക്കുന്ന ഈ ഈന്തപ്പഴ മഹോത്സവം, ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശനങ്ങളിലൊന്നാണ്.

യു എ ഇയിലെ ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ച് നടത്തുന്ന ലിവ ഡേറ്റ് ഫെസ്റ്റിവൽ 2023 ജൂലൈ 17-നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Cover Image: File Photo from WAM.